റേഷൻ കടകളിലെ സെർവർ പ്രശ്നം പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കടകളിലെ സെർവർ പ്രശ്നം പൂർണമായും പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. രണ്ടു ദിവസം റേഷൻ കടകൾ അടച്ചിട്ടത് അപ്ഗ്രേഡേഷന് വേണ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കി. നാഷണൽ ഇൻഫോർമാറ്റിക് സെന്റർ പറഞ്ഞ എല്ലാ നിർദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

െസർവർ സാങ്കേതിക തകരാറിനെതുടർന്ന് സംസ്ഥാനത്തെ റേഷൻകടകൾ ഏപ്രിൽ 27, 28 തീയതികളിൽ അടച്ചിട്ടിരുന്നു. നിലവിലെ െസർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടുദിവസത്തെ സമയം ആവശ്യമാണെന്ന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍റർ (എൻ.ഐ.സി) അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

രണ്ടു ദിവസം അടച്ചിട്ടതിനെ തുടർന്ന് ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് അഞ്ചുവരെ നീട്ടിയിട്ടുണ്ട്. മേയ് ആറുമുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. െസർവർ തകരാറിനെതുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചമുതൽ റേഷൻ വിതരണം സ്തംഭിച്ചിരുന്നു.

െസർവർ സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ മേയ് 2, 3 തീയതികളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏഴുവരെയും ആയിരിക്കും. മേയ് നാലുമുതൽ സാധാരണ സമയക്രമമായിരിക്കും.

Tags:    
News Summary - Epos machine Server Problem Solved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.