മൂന്നാർ: വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു. വരയാടുകളുടെ പ്രസവകാലം കഴിഞ്ഞതോടെ രണ്ടുമാസത്തിന് ശേഷം തുറന്ന ഉദ്യാനത്തിലേക്ക് ബുധനാഴ്ച സന്ദർശകരുടെ ഒഴുക്കായിരുന്നു. ഇത്തവണ നൂറിലധികം വരയാട്ടിന്‍ കുട്ടികള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വന്യജീവി വകുപ്പിെൻറ നിഗമനം, രണ്ടാഴ്ചക്കുള്ളില്‍ കണക്കെടുപ്പ് ആരംഭിക്കും.
കഴിഞ്ഞ വര്‍ഷം 97 വരയാടുകളാണ് പിറന്നത്. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാ വര്‍ഷവും പ്രജനനകാലത്ത് സന്ദർശകർക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്.
ഏപ്രിൽ ആദ്യം പാര്‍ക്ക് വീണ്ടും തുറക്കാറുണ്ടെങ്കിലും പ്രജനനകാലം അവസാനിക്കാന്‍ ഇത്തവണ താമസമെടുത്തതിനാല്‍ വിലക്ക് നീട്ടുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതൽതന്നെ ഉദ്യാനത്തിലേക്ക് കയറാൻ പാസിനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാർ ടൗണിലെ വനം വകുപ്പ് ഓഫിസിലും ടിക്കറ്റ് കൗണ്ടറുകൾ തുറന്നിരുന്നു. പുലർച്ച ആദ്യമെത്തുന്നവർക്ക് 11 വരെ ടിക്കറ്റുകൾ ഇവിടെനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.