കൊച്ചി: യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും നിലപാടുകളെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ 'സത്യദീപം'. യു.ഡി.എഫ്-വെൽഫെയർ പാർട്ടി ബന്ധത്തിലൂടെ കോൺഗ്രസിെൻറ മതനിരപേക്ഷ മുഖംനഷ്ടമാകുന്നുവെന്ന തോന്നൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഐക്യമുന്നണിക്ക് ലഭിക്കേണ്ട വോട്ടിൽ വിള്ളലുണ്ടാക്കി.
കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടതുപ്രചാരണം ഫലംകണ്ടു. പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറുേമ്പാൾ യു.ഡി.എഫിെൻറ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം പൂർണമാകുമെന്ന രാഷ്ട്രീയനിരീക്ഷണം പ്രധാനമാണെന്നും 'സത്യദീപം' പുതിയ ലക്കത്തിൽ 'നാട്ടങ്കത്തിെൻറ നാനാർഥങ്ങൾ' തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.
ക്രിസ്ത്യൻ, ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ. മാണിയുടെ മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന് ഇടതുമുന്നണിപോലും കരുതുന്നുണ്ടാവില്ല. കോവിഡ് പ്രതിരോധ നടപടികളിലൂടെയും ഭക്ഷ്യകിറ്റ്, ക്ഷേമപെൻഷൻ വിതരണത്തിലൂടെയും ജനങ്ങളുടെ കൂടെനിൽക്കുന്ന സർക്കാറാണെന്ന പ്രതീതി നിലനിർത്തി. എന്നാൽ, യു.ഡി.എഫ് പ്രചാരണ കടിഞ്ഞാൺ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങൾക്ക് കൈമാറി ഒഴിഞ്ഞൊതുങ്ങിയെന്ന് മാത്രമല്ല, അനുകൂല രാഷ്ട്രീയാവസരത്തെ പരസ്പരവിരുദ്ധ പ്രസ്താവനകളിലൂടെയും ഗ്രൂപ്പടിസ്ഥാനത്തിലുള്ള സ്ഥാനാർഥി നിർണയത്തിലൂടെയും പരമാവധി പരാജയപ്പെടുത്തി.
ഭരണം നിലനിർത്തിയ പാലക്കാട് നഗരസഭ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനർ ഉയർത്തി തങ്ങളുടെ വർഗീയ അജണ്ട ഒരിക്കൽകൂടി പരസ്യപ്പെടുത്തിയ കേരളത്തിലെ ബി.ജെ.പിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.