എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ

കൊച്ചി: പുതുവൈപ്പിൽ ​െഎ.ഒ.സിയുടെ എൽ.പി.ജി പ്ലാൻറിനെതിരെ സമരം ചെയ്​തവരെ പൊലീസ്​ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച്​ എറണാകുളം ജില്ലയിൽ തിങ്കളാഴ്​ച സമരസഹായ സമിതി ഹർത്താലിന്​ ആഹ്വാനം ചെയ്​തു. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെയാണ്​ ഹർത്താൽ. പത്രം, പാൽ, എയർപോർട്ട്​ എന്നിവയെ ഹർത്താലിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

പെരിയാർ മലിനീകരണ വിരുദ്ധ സമിതി, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി യൂത്ത്​ മൂവ്​മ​​െൻറ്​, ആം ആദ്​മി പാർട്ടി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, എൻ.എ.പി.എം, തരംഗ സാംസ്​കാരിക വേദി,  നാഷനൽ സെക്കുലർ ​േ​കാൺഗ്രസ്​, കോറൽ, പ്ലാച്ചിമട ​െഎക്യദാർഢ്യ സമിതി എന്നീ സംഘടനകളാണ്​ സമിതിലുള്ളത്​.

സി.പി.​െഎ.എം.എൽ റെഡ്​സ്​റ്റാർ, ഫെഡറേഷൻ ഒാഫ്​ ഇന്ത്യൻ ട്രേഡ്​ യൂനിയൻ എന്നിവ ഹർത്താലിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതിന്​ പുറമെ ഫിഷറീസ് കോ-ഓഡിനേഷന്‍ ജില്ല കമ്മിറ്റി തീരദേശ ഹർത്താലും കോൺഗ്രസ്​ ജില്ല കമ്മിറ്റി വൈപ്പിനിൽ ഹർത്താലും ആഹ്വാനം ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - ernakulam district harthal on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.