റിജിത്ത്‌ വധക്കേസ്: ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

തലശ്ശേരി: സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്ത്‌ ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. രാവിലെ 11ന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ്‌ കോടതി (മൂന്ന്) ജഡ്‌ജി റൂബി കെ. ജോസാണ് വിധി പ്രഖ്യാപിക്കുക. ആർ.എസ്‌.എസ്‌- ബി.ജെ.പി പ്രവർത്തകരായ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. 10 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ മൂ​ന്നാം പ്ര​തി ക​ണ്ണ​പു​രം ചു​ണ്ട​യി​ലെ കൊ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ അ​ജേ​ഷ്‌ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി​ക​ളാ​യ വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (57), കോ​ത്തി​ല​താ​ഴെ വീ​ട്ടി​ൽ ജ​യേ​ഷ്‌ (41), ചാ​ങ്കു​ള​ത്ത്‌​പ​റ​മ്പി​ൽ ര​ഞ്ജി​ത്ത്‌ (44), പു​തി​യ​പു​ര​യി​ൽ അ​ജീ​ന്ദ്ര​ൻ (51), ഇ​ല്ലി​ക്ക​വ​ള​പ്പി​ൽ അ​നി​ൽ​കു​മാ​ർ (52), പു​തി​യ​പു​ര​യി​ൽ രാ​ജേ​ഷ്‌ (46), ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​വീ​ട്ടി​ൽ ശ്രീ​കാ​ന്ത്‌ (47), സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത്‌ (43), തെ​ക്കേ​വീ​ട്ടി​ൽ ഭാ​സ്‌​ക​ര​ൻ (67) എ​ന്നി​വ​രെ​യാ​ണ്‌ കു​റ്റ​ക്കാ​രാ​ണെ​ന്ന്‌ കോ​ട​തി ക​ണ്ടെ​ത്തി​യ​ത്‌.

ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ കൊ​ല​പാ​ത​കം (302), വ​ധ​ശ്ര​മം (307), അ​ന്യാ​യ​മാ​യി സം​ഘം​ചേ​ര​ൽ (143), സം​ഘം ചേ​ർ​ന്ന്‌ ല​ഹ​ള​യു​ണ്ടാ​ക്ക​ൽ (147), ത​ട​ഞ്ഞു​വെ​ക്ക​ൽ (341), ആ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ പ​രി​ക്കേ​ൽ​പി​ക്ക​ൽ (324) വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക​ൾ കു​റ്റം ചെ​യ്‌​ത​താ​യി കോ​ട​തി ക​ണ്ടെ​ത്തി. ഒ​ന്ന്‌, ര​ണ്ട്‌, നാ​ല്‌, അ​ഞ്ച്‌, ആ​റ്‌, 10 പ്ര​തി​ക​ൾ ആ​യു​ധ​വു​മാ​യി സം​ഘം ചേ​ർ​ന്ന​തി​ന്‌ 148, 149 വ​കു​പ്പ് പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണ്‌.

2005 ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന്‌ രാ​ത്രി 7.45ന്‌ ​ക​ണ്ണ​പു​രം ചു​ണ്ട ത​ച്ച​ൻ​ക​ണ്ടി​യാ​ൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ണ്ടാ​യ ആ​ർ.​എ​സ്‌.​എ​സ്‌ ആ​ക്ര​മ​ണ​ത്തി​ലാ​ണ്‌ റി​ജി​ത്ത്‌ കൊ​ല്ല​പ്പെ​ട്ട​ത്‌. ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്‌, ആ​ർ.​എ​സ്‌. വി​കാ​സ്‌, കെ.​എ​ൻ. വി​മ​ൽ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വീ​ട്ടി​ലേ​ക്ക്‌ ന​ട​ന്നു​പോ​വു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. കു​ത്തേ​റ്റ റി​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

വാ​ക്ക​ത്തി, ക​ഠാ​ര, വ​ടി​വാ​ൾ, വ​ലി​യ ക​ഠാ​ര, സ്‌​റ്റീ​ൽ​പൈ​പ്പ്‌ എ​ന്നി​വ​യാ​ണ്‌ കൊ​ല​ക്ക്‌ ഉ​പ​യോ​ഗി​ച്ച​ത്‌. ചോ​ര​പു​ര​ണ്ട ആ​യു​ധ​ങ്ങ​ളും പ്ര​തി​ക​ളു​ടെ വ​സ്‌​ത്ര​വും പൊ​ലീ​സ്‌ ക​ണ്ടെ​ത്തി. വ​ള​പ​ട്ട​ണം സി.​ഐ ടി.​പി. പ്രേ​മ​രാ​ജ​നാ​ണ്‌ കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌. 2006 മാ​ർ​ച്ച്‌ 14ന്‌ ​കു​റ്റ​പ​ത്രം ന​ൽ​കി. കേ​സി​ൽ 28 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 59 രേ​ഖ​ക​ളും 50 തൊ​ണ്ടി​മു​ത​ലു​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ ബി.​പി. ശ​ശീ​ന്ദ്ര​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - rijith murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.