എറണാകുളം -കോട്ടയം ജില്ല അതിർത്തികളിൽ കർശന നിയന്ത്രണം

കൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം -കോട്ടയം ജില്ല അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത് തി. പ്രത്യേക അനുമതി ഇല്ലാതെ ജില്ല അതിർത്തി കടന്നുള്ള യാത്ര അനുവദിക്കില്ലെന്ന്​ ജില്ല കലക്​ടർ എസ്​. സുഹാസ്​ അറി യിച്ചു. കോട്ടയം റെഡ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ നടപടി.

അതേസമയം കൊച്ചി നഗരമധ്യത്തിലെ പ​െൻറ മ േനക ഷോപ്പിങ്​ കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ശുചിത്വവും സാമൂഹിക അകലവും ഉറപ്പാക്കുന്നതിനുമാണ് നടപടി.

തൊഴിൽ വകുപ്പിൽ ഷോപ്സ് ആൻഡ്​ കൊമേഴ്​സ്യൽ എസ്​റ്റാബ്ലിഡ്​മ​െൻറ്​ നിയമ പ്രകാരം രജിസ്​റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ആകെയുള്ള സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് മാത്രമേ ഒരു ദിവസം തുറക്കാൻ അനുവദിക്കൂ. പകുതി ജീവനക്കാർ, മാസ്ക് ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും കലക്​ടർ അറിയിച്ചു.

Tags:    
News Summary - Ernakulam Kottayam District Boarder Closed -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.