എറണാകുളത്തെ റെയിൽവേ സ്റ്റേഷൻ; ജനുവരി മുതൽ ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധം

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ (സൗ​ത്ത്), ടൗ​ൺ (നോ​ർ​ത്ത്) റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ ഓ​ട്ടോ​ക​ൾ​ക്ക് റെ​യി​ൽ​വേ കാ​ർ​ട്ട് ലൈ​സ​ൻ​സ് (പെ​ർ​മി​റ്റ്) നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ കാ​ർ​ട്ട് ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ഓ​ട്ടോ​ക​ളി​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഓ​ട്ടോ​യു​ടെ പ്ര​ധാ​ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് ലൈ​സ​ൻ​സ് എ​ടു​ക്കേ​ണ്ട​ത്.

ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ആ​ർ.​സി), ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ബാ​ഡ്​​ജ്​ സി​റ്റി പെ​ർ​മി​റ്റ്, പൊ​ല്യൂ​ഷ​ൻ അ​ണ്ട​ർ ക​ൺ​ട്രോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് (പി.​യു.​സി), ഡ്രൈ​വ​ർ​ക്കു​ള്ള പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് രേ​ഖ​ക​ൾ. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 2024 മാ​ർ​ച്ച് 31വ​രെ​യു​ള്ള കാ​ർ​ട്ട് ലൈ​സ​ൻ​സ് ഫീ​സ് 18 ശ​ത​മാ​നം ജി.​എ​സ്.​ടി ഉ​ൾ​പ്പ​ടെ 1475 രൂ​പ​യാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ ഓ​ഫി​സ് സീ​നി​യ​ർ ഡി​വി​ഷ​ന​ൽ ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.

ഓ​ട്ടോ​ക​ൾ നി​ര​ന്ത​രം പ്രീ​പെ​യ്ഡ് കൗ​ണ്ട​റു​ക​ൾ ബ​ഹി​ഷ്​​ക​രി​ക്കു​ക​യും ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വി​സു​ക​ൾ ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തു​മൂ​ലം യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. 

Tags:    
News Summary - Ernakulam Railway Station- Permit mandatory for autos from January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.