കൊച്ചി: എല്ലാ അവകാശങ്ങളോടെയും എരുമേലി പേട്ട തുള്ളൽ തടസ്സം കൂടാതെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലങ്ങാട് സംഘം നൽകിയ ഹരജി ഹൈകോടതി ഉത്തരവിനായി മാറ്റി. ഗോളക, കൊടി, ചിലമ്പ് തുടങ്ങിയവ എടുക്കാൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങളുടെ പരമ്പരാഗത അവകാശമാണ് എരുമേലി പേട്ടതുള്ളൽ. ഹൈകോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. ഗോളകയടക്കമുള്ളവ എടുക്കാനുള്ള അവകാശം ഹരജിക്കാരുടേതാണ്.
ജനുവരി 11ന് ആലങ്ങാട് നിന്ന് തുടങ്ങി എരുമേലിയിലെത്തി 17ന് സന്നിധാനത്താണ് പേട്ട തുള്ളൽ പൂർത്തിയാകുന്നത്. ഇത് തടസ്സപ്പെടാനിടയുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. ഇത് സംബന്ധിച്ച് ദേവസ്വം കമീഷണർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.