നെടുമ്പാശ്ശേരി: പൈലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞതുമൂലം മലേഷ്യൻ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 18 മണിക്കൂറിലേറെ കുടുങ്ങി. ശനിയാഴ്ച രാത്രി 11ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്.
യാത്രക്കാർ ബഹളംവെച്ചതിനെത്തുടർന്ന് രാത്രിതന്നെ ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തിയാണ് പിന്നീട് ഇവരെ മലേഷ്യയിലേക്ക് കൊണ്ടുപോയത്.
കനത്ത മഞ്ഞിനെത്തുടർന്ന് ഡൽഹിയിൽനിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശ്ശേരിയിൽ ഞായറാഴ്ച വൈകിയാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.