കാൽ കഴുകിയത്​ ബഹുമാനം മൂലം; വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് പറയേണ്ടിവരും -ഇ. ശ്രീധരൻ

പാലക്കാട്​: കാല്‍ കഴുകുന്നതും വന്ദിക്കുന്നതുമെല്ലാം സ്ഥാനാര്‍ഥിയോടുള്ള ബഹുമാനം മൂലമാണെന്ന്​ പാലക്കാട്​ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ. കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തി​െൻറ ഭാഗമാണ്. അത്​ വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരമില്ലെന്ന് പറയേണ്ടിവരും. താൻ എതിരാളികളെ കുറ്റം പറയാറില്ല. സനാതനധര്‍മത്തി​െൻറ ഭാഗമല്ല അതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

അതിനിടെ, ഇ. ശ്രീധരനെ കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. വിദ്യാസമ്പന്നനായ ശ്രീധരൻ കാൽ കഴുകാൻ അനുവദിച്ചത്​ സാംസ്​കാരിക അധഃപതനമാണെന്നാണ്​ വിമർശനം​. ഇദ്ദേഹത്തി​െൻറ കാല്‍ തൊട്ട്​ വന്ദിക്കുന്ന വോട്ടര്‍മാരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - e sreedharan about foot wash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.