കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ് നിർമിക്കാൻ ദുരന്തനിവാരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹരജികളിൽ ഹൈകോടതി തിങ്കളാഴ്ച വിശദ വാദം കേൾക്കും. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ സർക്കാറിനെ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസൺ മലയാളം, എൽസ്റ്റോൺ എസ്റ്റേറ്റ് മാനേജ്മെന്‍റുകൾ നൽകിയ അപ്പീൽ ഹരജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.
തിടുക്കത്തിൽ തീരുമാനമെടുക്കാവുന്ന വിഷയമല്ലെങ്കിലും മാതൃകാ ടൗൺഷിപ്പിന്‍റെ നിർമാണോദ്ഘാടനം മാർച്ച് 27ന് നടക്കുന്നത് കണക്കിലെടുത്താണ് തിങ്കളാഴ്ച തന്നെ വിഷയം പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയിലാണ് ആദ്യഘട്ട നിർമാണം നടക്കുക. ഭൂമിയുടെ നഷ്ടപരിഹാര തുക ഹൈകോടതി രജിസ്ട്രിയിലോ സുൽത്താൻ ബത്തേരി സബ് കോടതിയിലോ കെട്ടിവെക്കാൻ തയാറാണെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.