saji cheriyan

മന്ത്രി സജി ചെറിയാൻ 

ആളുകൾ 100 വയസുവരെ ഒക്കെ ജീവിക്കുന്നു; ഇത് പെൻഷൻ ബാധ്യത കൂട്ടിയെന്ന് മന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളത്തിന്റെ സ്വാഗത രൂപവത്കരണ യോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകളാണ് കേരളത്തിലുള്ളത്. മരണസംഖ്യ വളരെ കുറവുമാണ്. എല്ലാവരും മരിക്കണമെന്നല്ല ഈ പറഞ്ഞതിന് അർഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റില്ല. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും വലിയ പ്രശ്നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതും കുറവാണ്.

80,90,95,100 വയസുവരെ ഒക്കെ ജീവിക്കുന്നവർ ഇവിടെയുണ്ട്. 94 വയസായ എന്റെ അമ്മ വരെ പെൻഷൻ വാങ്ങുന്നു. എന്തിനാണ് നിങ്ങ​ൾക്കൊക്കെ പെൻഷനെന്ന്  അമ്മയോട് താൻ തന്നെ ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Decrease the number of deaths in Kerala has increased pension liability says Minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.