തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് സമീപം ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ നടത്തു ന്ന നിരാഹാര സമരപ്പന്തലിന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആൾ മരിച്ചു. തിരു വനന്തപുരം മുട്ടട അഞ്ചുവയൽ അനുപമ നഗർ ആനൂർ വീട്ടിൽ വേണുഗോപാലൻ നായരാണ് (44) മരിച് ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ആത്മഹത്യശ്രമം നടത്തിയ ഇയാൾ വൈകുന്നേരം മൂന്നോടെയാണ് മരിച്ചത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ മനംനൊന്താണ് വേണുഗോപാലൻനായർ ആത്മഹത്യ ചെയ്തതെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു.
സമരപ്പന്തലിലെത്തിയ ഇയാൾ സമരത്തെക്കുറിച്ച് ചോദിച്ച ശേഷം എതിർവശത്തെ റോഡിലേക്കിറങ്ങി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ശരണം വിളിക്കുകയും ചെയ്തത്രെ. മരണവെപ്രാളത്തിൽ സമരപ്പന്തലിന് മുന്നിലേക്ക് ഒാടിയെത്തിയ ഇയാളെ പൊലീസും ബി.ജെ.പി പ്രവർത്തകരും തടഞ്ഞ് വെള്ളമൊഴിച്ച് തീയണച്ചു.
ഇയാളുടെ കൈവശം മേൽവിലാസം എഴുതിയ കുറിപ്പുമുണ്ടായിരുന്നു. 15 മിനിറ്റിനകം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 90 ശതമാനം പൊള്ളലേറ്റതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും വൈകുന്നേരം മൂന്നോടെ മരിച്ചു. ഇലക്ട്രീഷ്യനും പ്ലംബറുമായ വേണുഗോപാലൻ നായർക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വിവാഹം കഴിച്ച ഇയാൾ ഇവരുമായി വർഷങ്ങളായി അകന്നുകഴിയുകയാണെന്നും ബി.ജെ.പിയും ആർ.എസ്.എസുമായി ബന്ധമില്ലെന്നും പൊലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.