മലപ്പുറം: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കാംപസുകളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് ചെയ്യേണ്ട കാര്യമാണെന്നായിരുന്നു മറുപടി. യു.എ.പി.എക്കെതിരെയുള്ളത് ലീഗിെൻറ പ്രഖ്യാപിത നിലപാടാണ്. പ്രത്യേക സാഹചര്യത്തിൽ അത് മാറില്ല. തീവ്രവാദ സ്വഭാവമുള്ളവർ ലീഗിൽ നുഴഞ്ഞുകയറിയതായ ആരോപണം വസ്തുത വിരുദ്ധമാണെന്നും ഇ.ടി. കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.