സ്കൂൾ പരീക്ഷ നിരന്തര മൂല്യനിർണയം;വാരിക്കോരി മാർക്കില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ (ക​ണ്ടി​ന്വ​സ്​ ഇ​വാ​​ല്വേ​ഷ​ൻ-​സി.​ഇ) വാ​രി​ക്കോ​രി മാ​ർ​ക്ക്​ ന​ൽ​കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ന്നു. പ​ക​രം വി​ദ്യാ​ർ​ഥി ആ​ർ​ജി​ച്ച ശേ​ഷി വി​വി​ധ രീ​തി​ക​ളി​ൽ വി​ല​യി​രു​ത്തി സി.​ഇ മാ​ർ​ക്കി​ടു​ന്ന രീ​തി കൊ​ണ്ടു​വ​രും.

ഇ​തി​നാ​യി സ​ർ​ക്കാ​ർ തീ​രു​മാ​ന പ്ര​കാ​രം സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ​മി​തി (എ​സ്.​സി.​ഇ.​ആ​ർ.​ടി) ത​യാ​റാ​ക്കി​യ മാ​ർ​ഗ​രേ​ഖ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മാ​യി.

ഈ​വ​ർ​ഷം മു​ത​ൽ എ​ട്ടാം ക്ലാ​സ്​ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ വി​ഷ​യ മി​നി​മം കൊ​ണ്ടു​വ​രു​ന്ന​തി​നൊ​പ്പം സി.​ഇ മാ​ർ​ക്ക്​ ന​ൽ​കു​ന്ന രീ​തി​യി​ലും മാ​റ്റം​വ​രു​ത്താ​നാ​ണ്​ തീ​രു​മാ​നം. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ഒ​മ്പ​തി​ലും പ​ത്തി​ലും ഇ​ത്​ ന​ട​പ്പാ​കും. നി​ല​വി​ൽ 50 മാ​ർ​ക്ക്​ പ​രീ​ക്ഷ​യി​ൽ പ​ത്തും 100 മാ​ർ​ക്ക്​ പ​രീ​ക്ഷ​യി​ൽ ഇ​രു​പ​തും മാ​ർ​ക്ക് വി​ദ്യാ​ർ​ഥി​യു​ടെ വി​വി​ധ രീ​തി​യി​ലു​ള്ള മി​ക​വു​ക​ൾ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന​താ​ണ്.

എ​ന്നാ​ൽ, വി​ല​യി​രു​ത്ത​ലു​ക​ളൊ​ന്നു​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും മു​ഴു​വ​ൻ സി.​ഇ മാ​ർ​ക്കും ന​ൽ​കു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. ഇ​തി​നു​പ​ക​രം മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം സി.​ഇ മാ​ർ​ക്ക്​ അ​നു​വ​ദി​ക്കാ​നു​ള്ള മാ​ർ​ഗ​രേ​ഖ​യാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ട്ടാം ക്ലാ​സ്​ മു​ത​ൽ വി​ജ​യി​ക്കാ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​ലും ഈ ​വ​ർ​ഷം മു​ത​ൽ 30 ശ​ത​മാ​നം മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം 50 മാ​ർ​ക്ക്​ പ​രീ​ക്ഷ​യി​ൽ 40 മാ​ർ​ക്കി​ന്‍റെ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ 12 ഉം 100​ ​മാ​ർ​ക്ക്​ പ​രീ​ക്ഷ​യി​ൽ 80 മാ​ർ​ക്കി​ന്‍റെ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ 24 ഉം ​മാ​ർ​ക്ക് വി​ദ്യാ​ർ​ഥി നേ​ട​ണം.

നി​ല​വി​ൽ സി.​ഇ മാ​ർ​ക്ക്​ മു​ഴു​വ​ൻ ല​ഭി​ക്കു​ന്ന​തോ​ടെ 80 മാ​ർ​ക്കി​ന്‍റെ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ പ​ത്തും 40 മാ​ർ​ക്ക്​ പ​രീ​ക്ഷ​യി​ൽ അ​ഞ്ചും മാ​ർ​ക്ക്​ ല​ഭി​ച്ചാ​ൽ വി​ദ്യാ​ർ​ഥി പാ​സാ​കും. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ വി​ഷ​യ​മി​നി​മം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഉ​ദാ​ര മാ​ർ​ക്ക്​ സ​മീ​പ​നം നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കാ​ദ​മി​ക നി​രീ​ക്ഷ​ണ​ത്തി​ന്​ സ്കൂ​ൾ, ​ബ്ലോ​ക്ക്, വി​ദ്യാ​ഭ്യാ​സ ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ​മാ​ർ, പി.​ടി.​എ പ്ര​തി​നി​ധി, ഡി.​ഇ.​ഒ, എ.​ഇ.​ഒ, ഡി.​ഡി.​ഇ, ഡ​യ​റ്റ്​ ഫാ​ക്ക​ൽ​റ്റി, സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. സം​സ്ഥാ​ന​ത​ല​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സ​മി​തി. ​

Tags:    
News Summary - school examination continuous evaluation; no more extra marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.