മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ലീഗ് തയാറെന്ന് ഇ.ടി

ന്യൂഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിം ലീഗ് തയാറായെന്നും എന്നാല്‍, സ്ഥാനാര്‍ഥിയാരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ളെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇ. അഹമ്മദിന്‍െറ മരണത്തെ തുടര്‍ന്ന് അവരുടെ മകള്‍ ഫൗസിയയാണോ കുഞ്ഞാലിക്കുട്ടിയാണോ മത്സരിക്കുകയെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ളെന്നും മാധ്യമങ്ങളിലാണ് ഇത്തരം ചര്‍ച്ചകളെന്നും ബഷീര്‍ പറഞ്ഞു.

ലീഗ് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ മലപ്പുറത്ത് നിര്‍ത്തുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബഷീര്‍ അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ ഇത്തവണ ലഭിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന തിരിച്ചറിവില്‍ നേരത്തെതന്നെ പ്രവര്‍ത്തനം തുടങ്ങി. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്ത് രണ്ട് ലോക്സഭാ മണ്ഡലങ്ങളെ സംബന്ധിച്ച് അവലോകനം നടത്തുകയും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു.

മണ്ഡലംതലത്തിലെ ലീഗ് പ്രസിഡന്‍റ്-സെക്രട്ടറിമാരുടെയും ബൂത്ത് തലത്തിലെ കണ്‍വീനര്‍മാരുടെയും യോഗവും നടന്നു. വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വൈകാതെതന്നെ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ യോഗംചേരും.
 16ന് ഡല്‍ഹിയില്‍ ദേശീയ സെക്രട്ടേറിയറ്റ് യോഗം നടക്കും. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചക്ക് വരും. വിജ്ഞാപനം വന്ന സാഹചര്യത്തില്‍ അതിനുമുമ്പുതന്നെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച തുടങ്ങും.

 ഇ. അഹമ്മദിന്‍െറ മരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രിവിലേജ് കമ്മിറ്റിക്ക് നല്‍കിയ നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ളെന്നും ആ നടപടികളുമായി മുന്നോട്ടുപോകുമെന്നും മനുഷ്യാവകാശ കമീഷന്‍ എടുത്ത കേസും ഇതിനൊപ്പം നടക്കുമെന്നും ഇ.ടി പറഞ്ഞു.

Tags:    
News Summary - et mohammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.