കൊച്ചി: ഉടമകളിലൊരാൾ മരിച്ചാൽ മറ്റേയാൾക്ക് ലോക്കർ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ഹൈകോടതി. രണ്ടുപേർ സംയുക്തമായെടുത്ത ലോക്കറിന്റെ കാര്യത്തിൽ നോമിനിക്കെന്നപോലെ അവകാശ സർട്ടിഫിക്കറ്റ് ബാധകമല്ലെന്നും ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. ഭർത്താവ് മരിച്ചതിനെ തുടർന്ന് ജോയന്റ് ലോക്കർ തുറക്കാൻ ബാങ്ക് അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കൊല്ലം ആയൂർ സ്വദേശിനി ലളിതാംബിക നൽകിയ ഹരജിയിലാണ് ഉത്തരവ്.
മക്കളും ഹരജിയിൽ കക്ഷിയായിരുന്നു. ഹരജിക്കാരിയും ഭർത്താവ് ശശിധരൻ പിള്ളയും ചടയമംഗലം എസ്.ബി.ഐ ശാഖയിലായിരുന്നു ജോയന്റ് ലോക്കർ എടുത്തിരുന്നത്. 2022ൽ ഭർത്താവ് മരിച്ചു. തുടർന്ന് ലോക്കർ തുറക്കാൻ ബാങ്ക് അനുവദിക്കുന്നില്ലെന്നായിരുന്നു ഹരജി. നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് ബാങ്ക് വാദിച്ചു. ഈ നിർദേശം നോമിനികൾക്കുള്ളതാണെന്നും ലോക്കറിന്റെ സംയുക്ത ഉടമകൾക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.