പിണറായി ആയിരം വട്ടം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല -ടി. സിദ്ദീഖ്

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്​.സിക്ക് വിടാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ ടി. സിദ്ദീഖ്. വഖഫ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത നിയമം എന്തിന് നിലനിർത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. ചർച്ച് ബില്‍ കൊണ്ടുവന്ന് ചർച്ചയ്ക്ക് വിളിച്ച് കൂടെനിർത്താൻ ശ്രമിച്ചതുപോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിങ്​ ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ​െചാവ്വാഴ്ച്ച സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വഖഫ് നിയമന തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാര്‍ പറഞ്ഞു.

Tags:    
News Summary - Even if Pinarayi rules a thousand times, will not allow to PSC appointment in Waqf says t Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.