സ്വകാര്യഭൂമിയിൽ മാലിന്യം തള്ളിയാലും നീക്കം ചെയ്യൽ തദ്ദേശ സ്ഥാപനത്തിന്‍റെ ബാധ്യതയെന്ന്​ ഹൈകോടതി

കാ​ക്ക​നാ​ട്: മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണെ​ങ്കി​ലും നീ​ക്കം ചെ​യ്യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന് ചു​മ​ത​ല​യു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. മ​റ്റ്​ ന​ഗ​ര​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു​പോ​ലെ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് സം​സ്ക​രി​ക്കാ​നു​മു​ള്ള ബാ​ധ്യ​ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റേ​താ​ണ്.

തൃ​ക്കാ​ക്ക​ര​യി​ൽ എ​ന്‍.​ജി.​ഒ ക്വാ​ര്‍ട്ടേ​ഴ്സ് മേ​ഖ​ല​യി​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ത​ള്ളി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഒ​രു​മാ​സ​ത്തി​ന​കം നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ലാ​ണ്​ ജ​സ്റ്റി​സ്​ പി. ​ഗോ​പി​നാ​ഥി​ന്‍റെ നി​രീ​ക്ഷ​ണം. മെ​ട്രോ​യു​ടെ ചെ​ല​വി​ൽ നീ​ക്കു​ന്ന മാ​ലി​ന്യം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ക്ക​ണം.

എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ്- മാ​വേ​ലി​പു​രം റോ​ഡി​ലു​ള്ള ഈ ​സ്ഥ​ല​ത്ത് മെ​ട്രോ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി വേ​ലി​യോ മ​തി​ലോ കെ​ട്ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. കെ.​എം.​ആ​ർ.​എ​ൽ മെ​ട്രോ സി​റ്റി പ​ദ്ധ​തി​ക്കാ​യി എ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും സ​മീ​പ​ത്തെ റോ​ഡു​ക​ളും മാ​ലി​ന്യ​ത്താ​ൽ നി​റ​ഞ്ഞി​രു​ന്നു. മാ​ലി​ന്യ​വി​ഷ​യ​ത്തി​ൽ ‘മാ​ധ്യ​മം’ നേ​ര​ത്തേ വാ​ർ​ത്ത ന​ൽ​കു​ക​യും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഇ​ട​പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട​തും ഫ​യ​ലി​ൽ ഉ​റ​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. മാ​ലി​ന്യ​നി‌​ർ​മാ​ർ​ജ​ന​ത്തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് തൃ​ക്കാ​ക്ക​ര മാ​നാ​ത്ത് മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. മാ​ലി​ന്യം മെ​ട്രോ വ​ക സ്ഥ​ല​ത്താ​യ​തി​നാ​ൽ ന​ഗ​ര​സ​ഭ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ വാ​ദം കോ​ട​തി ത​ള്ളി.

സ്ഥ​ലം കെ​ട്ടി​യ​ട​ക്കാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഹ​ര​ജി​ക്കാ​ര​ന​ട​ക്ക​മു​ള്ള പ​രി​സ​ര​വാ​സി​ക​ൾ ത​ട​ഞ്ഞ​താ​യി കൊ​ച്ചി മെ​ട്രോ അ​റി​യി​ച്ചു. മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ എ​തി​ർ​പ്പു​ണ്ടാ​യാ​ൽ മെ​ട്രോ അ​ധി​കൃ​ത​ർ​ക്ക്​ പൊ​ലീ​സ് സ​ഹാ​യം തേ​ടാ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​ങ്ങ​ളും എ​ത്തി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ മെ​ട്രോ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണം.

മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക്​ കെ.​എം.​ആ​ർ.​എ​ൽ സ്വ​ന്തം ചെ​ല​വി​ൽ മാ​ലി​ന്യം എ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Even if waste is dumped on private land it is the local body's responsibility to remove it-High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.