തിരുവനന്തപുരം: സർക്കാർ നഴ്സിങ് കോളജുകളിൽ ബി.എസ്സി നഴ്സിങ്, എം.എൽ.ടി കോഴ്സുകളിൽ മുന്നാക്ക സംവരണത്തിന് പത്ത് ശതമാനത്തിലധികം അനുവദിച്ച സീറ്റുകൾ റദ്ദാക്കി.
മറ്റ് സംവരണ വിഭാഗങ്ങൾക്ക് ശതമാനം നിശ്ചയിച്ചതിന് തുല്യമായി മുന്നാക്ക സംവരണത്തിനുള്ള സീറ്റ് നിശ്ചയിക്കാൻ നിയമവകുപ്പ് നിർദേശിച്ചതോടെയാണ് സീറ്റുകൾ കുറച്ചത്. നേരത്തെ ഏഴ് സർക്കാർ നഴ്സിങ് കോളജുകളിൽ മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം എന്ന നിലയിൽ 43 സീറ്റുകളാണ് വർധിപ്പിച്ചത്. പത്ത് ശതമാനം സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തിന് 40 സീറ്റുള്ളപ്പോഴായിരുന്നു അധിക സീറ്റുകൾ അനുവദിച്ചത്.
സർക്കാർ മെഡിക്കൽ കോളജുകളിൽ മുന്നാക്ക സംവരണത്തിന് പത്ത് ശതമാനത്തിൽ കവിഞ്ഞ് നൽകിയ 21 സീറ്റുകൾ പിൻവലിച്ചതിന് പിന്നാലെയാണ് ബി.എസ്സി നഴ്സിങ്ങിലും അധിക സീറ്റുകൾ റദ്ദാക്കിയത്. ഇതോടെ എസ്.സി/എസ്.ടി വിഭാഗത്തിനും മുന്നാക്ക സംവരണത്തിനും 40 സീറ്റുകൾ വീതമായി.
എന്നാൽ സ്റ്റേറ്റ് മെറിറ്റിെൻറ പത്ത് ശതമാനം മാത്രമേ മുന്നാക്ക സംവരണത്തിന് അനുവദിക്കാവൂ എന്നത് സർക്കാർ നഴ്സിങ് കോഴ്സിെൻറ കാര്യത്തിലും അംഗീകരിച്ചില്ല. 239 സീറ്റുകളാണ് സർക്കാർ നഴ്സിങ് കോളജുകളിൽ സ്റ്റേറ്റ് മെററ്റിലുള്ളത്. ഇതിെൻറ പത്ത് ശതമാനം എന്ന നിലയിൽ 24 സീറ്റ് അനുവദിക്കേണ്ടിടത്താണ് 40 സീറ്റുകൾ മുന്നാക്ക സംവരണത്തിന് അനുവദിച്ചത്.
ഒമ്പത് ശതമാനം സംവരണമുള്ള ഇൗഴവ വിഭാഗത്തിന് 36ഉം എട്ട് ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 31ഉം മൂന്ന് ശതമാനമുള്ള പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക വിഭാഗങ്ങൾക്ക് 12 വീതം സീറ്റുകളുമാണ് നീക്കിവെച്ചത്. ബി.എസ്സി എം.എൽ.ടിയിൽ മുന്നാക്ക സംവരണത്തിന് രണ്ട് സർക്കാർ കോളജുകളിലായി അനുവദിച്ച എട്ട് സീറ്റ് ഏഴ് സീറ്റായി കുറച്ചു. ഇത് മൂന്ന് കോളജുകളിലേക്കായി പുനഃക്രമീകരിച്ചാണ് സീറ്റ് മെട്രിക്സ് തയാറാക്കിയത്.
ബി.ഫാം കോഴ്സിന് നേരത്തെ കോഴിക്കോട്, ആലപ്പുഴ സർക്കാർ കോളജുകളിലായി മുന്നാക്ക സംവരണത്തിന് അനുവദിച്ച 22 സീറ്റ് നാല് കോളജുകളിലേക്ക് പുനഃക്രമീകരിച്ചുനൽകി. പുതുക്കിയ സീറ്റ് മെട്രിക്സ് പ്രകാരം തിരുവനന്തപുരം -ആറ്, കോഴിക്കോട് -രണ്ട്, കോട്ടയം -ആറ്, ആലപ്പുഴ -രണ്ട്, കണ്ണൂർ -ആറ് എന്നിങ്ങനെയാണ് അധിക സീറ്റ് അനുവദിച്ചത്.
ബി.എസ്സി ഒപ്ടോമെട്രി കോഴ്സിന് രണ്ട് കോളജുകളിൽ നാല് സീറ്റും പെർഫ്യൂഷൻ ടെക്നോളജിക്ക് ഒരു സീറ്റുമാണ് മുന്നാക്ക സംവരണത്തിന് അനുവദിച്ചത്. ബി.സി.വി.ടി (കാർഡിയോ വാസ്കുലർ ടെക്നോളജി) കോഴ്സിന് രണ്ടും ബി.എസ്സി ഡയാലിസിസ് ടെക്നോളജിക്ക് നാല് സർക്കാർ കോളജുകളിൽ ആറ് സീറ്റും മുന്നാക്ക സംവരണത്തിനായി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.