കോഴിക്കോട്: നാടിെൻറ പച്ചപ്പ് കാണുേമ്പാഴേക്കും സീറ്റിൽ നിന്ന് എണീറ്റ് പെട്ടിയെടുക്കാൻ തിരക്കൂ കൂട്ടുന്ന വിമാന യാത്രക്കാർ ഇനിയെങ്കിലും ആ പതിവ് അവസാനിപ്പിക്കണമെന്ന് മുൻ ക്യാബിൻ ക്രൂവിെൻറ മുന്നറിയിപ്പ്. കരിപ്പൂർ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കണ്ണൂർ എഫ്.എം. റേഡിയോ പ്രവർത്തക വിൻസി വർഗീസാണ് ഫേസ്ബുക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
വിമാനയാത്രയിലെ ഏറ്റവും നിർണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാൻഡിങ്ങും. ഇതിൽ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാറുണ്ട്. എന്നാൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പലപ്പോഴും യാത്രക്കാർ ഈ നിർദ്ദേശങ്ങൾ അവഗണിക്കാറാണ് പതിവ്. വിമാനം ലാൻഡ് ചെയ്ത ഉടനെ 90 ശതമാനം യാത്രക്കാരും സീറ്റ് ബെൽറ്റ് നീക്കം ചെയ്ത് എഴുന്നേൽക്കുന്നതും ഓവർ ഹെഡ്ബിൻ തുറന്ന് ഹാൻഡ് ബാഗേജുകൾ കൈയിലെടുക്കുന്നതും നിത്യകാഴ്ചയാണ്.
എന്തെങ്കിലും കാരണവശാൽ ലാൻഡിങിൽ പിഴവ് സംഭവിച്ചാൽ സീറ്റ് ബെൽറ്റ് ഒഴിവാക്കിയവർക്കും എഴുന്നേറ്റ് നിൽക്കുന്നവർക്കുമാണ് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയും. സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നവർക്ക് മിക്കവാറും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടാകാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.