കോഴിക്കോട്: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ വെള്ളിയാഴ്ചയിലെ സമയം മാറ്റി നിശ്ചയിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ജന. സെക്രട്ടറി ടി.കെ. ഫാറൂഖ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
സെപ്റ്റംബറിൽ ഷെഡ്യൂൾ ചെയ്ത ഇംപ്രൂവ്മെന്റ് പരീക്ഷയാണ് വെള്ളിയാഴ്ച പ്രാർഥനാസമയത്തുള്ളത്. ഇത് മുസ്ലിം വിദ്യാർഥികളെ ദോഷകരമായി ബാധിക്കും.
ഹയർ സെക്കൻഡറി ബോർഡിന്റെ തീരുമാനത്തിൽ ഇടപെടുകയും തുടർന്ന് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.