തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം എക്സൈസ് വകുപ്പിൽ വീണ്ടും മാസപ്പടി വിവാദം ഉയർന്ന സാഹചര്യത്തിൽ ശുദ്ധികലശത്തിന് നടപടിയുമായി സർക്കാർ. സംശയനിഴലിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേകമായി നിരീക്ഷിക്കും. പാലക്കാട് വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജ കള്ള് ലോബിയെ സഹായിച്ച 13 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചു. വിജിലൻസ് അന്വേഷണം ശിപാർശ ചെയ്തുകൊണ്ടുള്ള ഫയൽ മന്ത്രി എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിക്ക് കൈമാറി.
വടക്കാഞ്ചേരിയിലെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം പരിശോധിക്കാനാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നത്. ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍നിന്നാണ് വ്യാജ കള്ളും സ്പിരിറ്റും കണ്ടെത്തിയത്.തുടർപരിശോധനയിൽ മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍ സ്റ്റേറ്റ്മെൻറ്, ചില ക്യാഷ് ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവയും പിടിച്ചെടുത്തു.
ഈ രേഖകളില്‍നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്.ജില്ലതലംമുതല് റേഞ്ച് തലംവരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ വര്‍ഷങ്ങളായി വ്യാജ കള്ള് നിർമാണം നടന്നുവരികയായിരുന്നെന്ന് കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.