25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ​ട്രഷറി നിയ​ന്ത്രണത്തിൽ ഇളവ്​ വരുത്തി ധനവകുപ്പ്​. 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറി നൽകാൻ ട്രഷറി വകുപ്പിന് നിർദേശം നൽകി. അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ മാ​ത്രമാണ്​ നിലവിൽ മാറിയിരുന്നത്​. സാമ്പത്തിക വർഷം ആരംഭിച്ച​തോടെ പുതിയ കടമെടുപ്പിന്​ അനു​മതി ലഭിച്ചതാണ്​ നിയന്ത്രണം നീക്കാൻ കാരണമെന്നാണ്​ വിവരം.

25 ലക്ഷമായിരുന്ന ട്രഷറി ബിൽ മാറ്റ പരിധി കഴിഞ്ഞ ജൂലൈ ആദ്യമാണ്​ 10 ലക്ഷമാക്കിയത്​. ​അതേമാസം അവസാനം അഞ്ചു ലക്ഷമാക്കി. ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ തുടങ്ങി ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാക്കുകയും​ ചെയ്തു. അഞ്ചുലക്ഷമെന്ന പരിധിയിൽ ഇത്ര നീണ്ട കാലയളവിൽ ട്രഷറി പ്രവർത്തിക്കുന്നത്​ സമീപകാലത്ത്​ ഇതാദ്യമാണ്​.

ജനവിധിക്ക്​ പിന്നാ​ലെ സാമൂഹിക സുരക്ഷ ​പെൻഷനിലും സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളിലും അടിയന്തര ഇടപെടലുകളിലേക്കാണ്​ സർക്കാർ നീങ്ങുന്നത്​. ഒരു മാസത്തെ ​ക്ഷേമ പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്​. അതേസമയം, ഫെബ്രുവരി മുതലുള്ള അഞ്ചു​ മാസത്തേത്​ കുടിശ്ശികയാണ്​.

Tags:    
News Summary - Exemption from treasury control for bills up to Rs 25 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.