റായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആർ.എസ്.എസ് പ്രവർത്തകനെ അബൂദബി കമ്പനി ജോലിയില്‍നിന്ന് പുറത്താക്കി. കോതമംഗലം സ്വദേശി കൃഷ്ണകുമാരന്‍ നായരെയാണ് പിരിച്ചുവിട്ടത്. മുഖ്യമന്ത്രിയെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നും ദുബൈയില്‍നിന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് ഭീഷണി മുഴക്കിയത്. പ്രവാസത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ആയുധങ്ങൾ വാങ്ങുമെന്നും നാട്ടിലെത്തിയാൽ വധിക്കുമെന്നുമായിരുന്നു ഭീഷണി.
മണിക്കൂറുകള്‍ക്കകം വിഡിയോ പിന്‍വലിച്ച് മാപ്പുപറയുന്ന വിഡിയോ പോസ്റ്റ് ചെയ്തെങ്കിലും കമ്പനിനയങ്ങള്ക്ക് ചേരാത്ത നടപടിയാണ് കൃഷ്ണന് നായരില്നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍ നടപടി. അപമാനകരമായ വിഡിയോ ശ്രദ്ധയിൽപെട്ട കൊടുങ്ങല്ലൂർ മതിലകം സ്വദേശി ജുലാഷ് ബഷീർ, കൊണ്ടോട്ടി സ്വദേശി ജലീൽ എന്നിവർ സന്ദർശിച്ച് തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് മദ്യലഹരിയിൽ പറഞ്ഞുപോയതാണെന്നും മാപ്പുചോദിക്കുന്നുവെന്നും കാണിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. ജോലി നഷ്ടപ്പെട്ടശേഷം താന്‍ അടിയുറച്ച ആര്.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിക്കുന്ന വിഡിയോയും തയാറാക്കിയിട്ടുണ്ട്. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എൻജിനീയറിങ് കമ്പനിയുടെ ദുബൈയിലെ റിഗ്ഗിങ് സൂപ്പര്‍വൈസറായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അപമാനകരമായ പോസ്റ്റിടുന്നത് യു.എ.ഇ സൈബര്‍ നിയമപ്രകാരം 30 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
നേരത്തേ ഷാര്‍ജയില്‍ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ അവഹേളിച്ച് പോസ്റ്റിട്ട മറ്റൊരു മലയാളിയെയും സമാന രീതിയില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.