കോവാക്​സിൻ രണ്ട്​ ഡോസെടുത്തു; കോവിഷീൽഡ്​ മൂന്നാം ഡോസിനായി പ്രവാസി ഹൈകോടതിയിൽ

കൊച്ചി: കോവാക്​സിന്​ രാജ്യാന്തര അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക്​ മടങ്ങാനിരിക്കുന്ന പ്രവാസി മൂന്നാം ഡോസായി കോവിഷീൽഡ്​ വാക്​സിൻ നൽകാൻ അനുമതി തേടി ഹൈകോടതിയിൽ. കോവാക്​സിൻ രണ്ട്​ ഡോസെടു​െത്തങ്കിലും സൗദിയി​ൽ ഇത്​ അംഗീകരിക്കാത്തതാണെന്ന്​ കാട്ടി കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് കോവിഷീൽഡ്​ കുത്തിവെപ്പിന് അനുമതി തേടി ഹരജി നൽകിയത്​. ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി.

ജനുവരിയിൽ നാട്ടിലെത്തിയ ഹരജിക്കാരൻ ആഗസ്​റ്റ്​ 30ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് കോവാക്സിൻ അവിടെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. രണ്ട്​ ഡോസ് എടുത്തുകഴിഞ്ഞതിനാൽ മൂന്നാമതൊരു ഡോസ് എടുക്കാൻ വ്യവസ്ഥയില്ല.

ഇൗ മാസംതന്നെ സൗദിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്​ടമാകുമെന്നും കോവിഷീൽഡ് ഒരുഡോസ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലെന്നത്​ പൊതുജനങ്ങളെ അറിയിക്കണമെന്നും രാജ്യാന്തര അംഗീകാരം നേടാൻ നടപടിയെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - expat took two covaxin doses; now he want Covshield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.