പെൻഷൻ പ്രായം വർധിപ്പിക്കാനും പ്രവൃത്തിദിനം അഞ്ചാക്കാനും ശിപാർശ 

തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ പ്രാ​യം 58 വ​യ​സ്സാ​യി ഉ​യ​ർ​ത്താ​ൻ ചെ​ല​വ്​ ചു​രു​ക്ക​ലി​നെ​ക്കു​റി​ച്ച്​ പ​ഠി​ച്ച സ​മി​തി ശി​പാ​ർ​ശ ന​ൽ​കി. ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ പു​തി​യ ത​സ്​​തി​ക​ക​ൾ സൃ​ഷ്​​ടി​ക്ക​രു​ത്, ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ൾ പാ​ടി​ല്ല, പ്ര​വൃ​ത്തി​ദി​നം ആ​ഴ്​​ച​യി​ൽ അ​ഞ്ചാ​ക്കു​ക, ലീ​വ്​ സ​റ​ണ്ട​ർ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും സ​െൻറ​ർ ​േഫാ​ർ ഡെ​വ​ല​പ്​​മ​െൻറ​ൽ സ്​​റ്റ​ഡീ​സ്​ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. സു​നി​ൽ മാ​ണി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ മു​ന്നോ​ട്ടു​െ​വ​ച്ചു. പെ​ൻ​ഷ​ൻ പ്രാ​യ​വ​ർ​ധ​ന നി​ർ​ദേ​ശ​വും ത​ള്ളു​മെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക് സൂ​ചി​പ്പി​ച്ചു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​റി​​െൻറ ചെ​ല​വ്​ അ​വ​ലോ​ക​നം ചെ​യ്യു​ന്ന എ​ക്​​സ്​​പെ​ൻ​ഡി​ച​ർ റി​വ്യൂ ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ ശി​പാ​ർ​ശ​ക​ളു​ടെ പു​തി​യ രൂ​പ​മാ​ണ്​ പു​തി​യ സ​മി​തി​യും ന​ൽ​കി​യ​ത്. 

പെ​ൻ​ഷ​ൻ പ്രാ​യം 58 ആ​ക്കി​യാ​ൽ 5265 കോ​ടി​യു​ടെ ബാ​ധ്യ​ത നീ​ട്ടാ​നാ​കു​മെ​ന്നാ​ണ്​ സ​മി​തി അ​ഭി​​പ്രാ​യം. പ്രൊ​ബേ​ഷ​നി​ൽ​ 75 ശ​ത​മാ​നം ശ​മ്പ​ളം എ​ന്നാ​ണ്​ മ​റ്റൊ​രു നി​ർ​ദേ​ശം. ​​വാ​ഹ​ന​ങ്ങ​ളും ഫ​ർ​ണി​ച്ച​റും വാ​ങ്ങ​ൽ, ത​സ്​​തി​ക​ക​ളു​ടെ പ​ദ​വി ഉ​യ​ർ​ത്ത​ൽ, നി​ർ​മാ​ണ​ങ്ങ​ൾ, വി​ദേ​ശ​പ​ര്യ​ട​നം, മേ​ള​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ നി​ർ​ത്ത​ണം. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ആ​വ​ശ്യ​ത്തി​ന്​ കു​ട്ടി​ക​ളി​ല്ലാ​ത്ത സ്​​കൂ​ളു​ക​ൾ ല​യി​പ്പി​ക്ക​ണം. ഇ​ല്ലാ​താ​കു​ന്ന സ്​​കൂ​ളു​ക​ളു​ടെ സ്​​ഥ​ലം പൊ​തു ആ​വ​ശ്യ​ത്തി​ന്​ വി​നി​യോ​ഗി​ക്ക​ണം. 

എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ ലീ​വ്​ വേ​ക്ക​ൻ​സി സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തും പു​തി​യ ഡി​വി​ഷ​ന​​​ു​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക, ആ​ഴ്​​ച​യി​ൽ 16 മ​ണി​ക്കൂ​ർ ​േജാ​ലി ഭാ​ര​മു​ണ്ട​ങ്കി​ലേ കോ​ള​ജു​ക​ളി​ൽ പു​തി​യ ത​സ്​​തി​ക പാ​ടു​ള്ളൂ തു​ട​ങ്ങി​യ ശി​പാ​ർ​ശ​ക​ളു​മു​ണ്ട്. 

Tags:    
News Summary - expenditure review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.