തിരുവനന്തപുരം: അനുഭവസമ്പത്തിെൻറ ൈകയൊതുക്കവും സമൃദ്ധയുവത്വത്തിെൻറ പ്രസരിപ്പുമെല്ലാം ചേർന്ന് പുതിയ മുഖവും ഭാവവുമാണ് കേരള നിയമസഭക്ക്. പ്രതിച്ഛായയുടെ ചരിത്രപരമായ പിന്തുടർച്ചയിൽ ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ സഭാതലവും വ്യത്യസ്തകൾ നിറഞ്ഞതാണ്.
140 എം.എൽ.എമാരിൽ 52 പേർ പുതുമുഖങ്ങൾ, മന്ത്രിസഭയിലെ 21ൽ 17 പേര് നവാഗതർ. സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലെങ്കിലും സഭയുടെ അധ്യക്ഷപദവിയിലേക്ക് തയാറെടുക്കുന്ന എം.ബി. രാജേഷും പുതുമുഖം. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വി.ഡി. സതീശനും പുതുതലമുറയുടെ പ്രതിനിധി. അക്ഷരാർഥത്തിൽ പ്രവേശനോത്സവത്തിെൻറ പൊലിമയിലായിരുന്നു ആദ്യ സഭാദിനം.
52 പുതുമുഖങ്ങളിൽ 42 പേർ ഭരണപക്ഷത്തുള്ളവരാണ്. 10 പേർ പ്രതിപക്ഷത്തും. എട്ട് വനിതകളായിരുന്നു കഴിഞ്ഞ നിയമസഭയിലെങ്കിൽ ഇക്കുറിയത് പതിനൊന്നായി ഉയർന്നിട്ടുണ്ട്. 20 വർഷത്തിനുശേഷം വി.എസ്. അച്യുതാനന്ദെൻറയും പി.സി. ജോർജിെൻറയും അസാന്നിധ്യം ഇത്തവണത്തെ നിയമസഭയുടെ മറ്റൊരു പ്രത്യേകതയാണ്. പ്രായാധിക്യത്തെ തുടർന്നാണ് വി.എസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതെങ്കിൽ സ്വന്തം തട്ടകമായ പൂഞ്ഞാറിലേറ്റ കനത്ത തിരിച്ചടിയാണ് േജാർജിന് തടസ്സമായത്.
കഴിഞ്ഞ നിയമസഭാസമ്മേളന കാലയളവിൽ അന്തരിച്ച രണ്ട് അംഗങ്ങളുടെ പിൻമുറക്കാരായി അവരുടെ ബന്ധുക്കൾ തന്നെ എത്തിയെന്നത് മറ്റൊരു പ്രേത്യകത. ചവറയിൽനിന്ന് മുൻ എം.എൽ.എ വിജയൻപിള്ളയുടെ മകൻ സുജിത്ത് വിജയൻപിള്ളയും കുട്ടനാട്ടിൽനിന്ന് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസും. പ്രായക്കണക്കിൽ സഭയിലെ കാരണവർ പി.െജ. ജോസഫ്. 79 വയസ്സുള്ള ഇദ്ദേഹത്തിനിത് നിയമസഭയിൽ പത്താം ഉൗഴം. അതേസമയം, നിയമസഭാ സാമാജികൻ എന്ന നിലയിൽ ഉമ്മൻ ചാണ്ടിയാണ് മുന്നിൽ.
പുതുപ്പള്ളിയില്‍നിന്ന് തോല്‍വിയറിയാതെ എത്തുന്ന ഉമ്മന്‍ചാണ്ടി ഇത് പന്ത്രണ്ടാം തവണയാണ് എം.എൽ.എ ആകുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എട്ടാംതവണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏഴാംതവണയുമാണ് നിയമസഭാംഗമാകുന്നത്. പിണറായി വിജയന്, എ.കെ. ശശീന്ദ്രന്, ഡോ. എം.കെ. മുനീര്‍, കെ.പി.എ. മജീദ്, കെ. ബാബു എന്നിവര്‍ക്കിത് ആറാമൂഴവും. സഭയിലെ ബേബി ബാലുശ്ശേരിയിൽ നിന്നുള്ള സച്ചിൻദേവാണ്, 27 വയസ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.