തിരുവനന്തപുരം: വേണ്ടത്ര ചർച്ചകേളാ കൂടിയാലോചനകേളാ ഇല്ലാതെയുള്ള കരാർനടപടികൾ മൂലം ശേഖരിച്ച ആരോഗ്യവിവരങ്ങളിൽ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ അവകാശം നല്കുന്ന സ്ഥിതിയുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ അനുമതിയോ ചീഫ് സെക്രട്ടറിയുടെ അറിവോ ഇല്ലാതെയാണ് കോവിഡ് വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറുമായി കരാറിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി ആരോഗ്യവകുപ്പിന് കീഴിലാണെങ്കിലും സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പുമായി കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗികസംഘമാണ് നടപടികൾ മുന്നോട്ടുനീക്കിയത്. നിയമവകുപ്പുമായും ചർച്ചകൾ നടന്നിട്ടില്ല.
കരാര്‍ നടപ്പാക്കിയ സംഘത്തില്‍ ആര്‍ക്കും ആവശ്യമായ സാങ്കേതിക-നിയമ വൈദഗ്ധ്യമില്ലെന്നും കെണ്ടത്തലുണ്ട്. ന്യൂയോര്‍ക്കിലെ കോടതിയുടെ പരിധിയിലായതിനാല്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ ലംഘനം നടത്തിയാല്‍ അവരില്‍നിന്ന് പിഴയീടാക്കാന്‍ ആവില്ല. മാത്രമല്ല സ്പ്രിന്‍ക്ലര്‍ മാസ്റ്റര്‍ സര്‍വിസസ് കരാറിലെ വ്യവസ്ഥകള്‍ ദുരുപയോഗിക്കാൻ സാധ്യതയേറെയായിരുെന്നന്നും സമിതി വിലയിരുത്തുന്നു. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. എല്ലാം തീരുമാനിച്ചത് മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറാണ്. അതേസമയം സി-ഡിറ്റ് കൈമാറിയ വിവരങ്ങള്‍ പരിമിതമായതിനാല്‍ വിവരചോർച്ച നടന്നോ എന്നത് കണ്ടെത്താനായില്ല. വിശദാംശങ്ങള്‍ ലഭ്യമാവാത്തതിനാല്‍ വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറയാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വൻതോതിൽ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് േഡറ്റ ബേസ് തയാറാക്കുന്നതിനായി കമ്പനിയുടെ സഹായം തേടിയത്. കോവിഡിെൻറ മറവിൽ രോഗികളുടെ വിവരങ്ങൾ മറിച്ചുനൽകുകയാണെന്നായിരുന്നു പ്രതിപക്ഷനേതാവിെൻറ ആരോപണം. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോർത്തുന്നില്ലെന്നും സ്പ്രിൻക്ലർ കമ്പനി സൗജന്യമായാണ് േഡറ്റ ബേസ് തയാറാക്കുന്നതെന്നുമായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.