ആലപ്പുഴ: ബൈപാസ് ഗതാഗതത്തിന് തുറക്കുന്നതിന് മുന്നോടിയായി വിദഗ്ധ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രൂപവത്കരിച്ച മൂന്ന് ചീഫ് എൻജിനീയർമാരാണ് 122.32 ടൺ ഭാരം കയറ്റി ഫിറ്റ്നസ് പരിശോധിച്ചത്.
പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ്. മനോമോഹന്‍, ദേശീയപാത ചീഫ് എന്‍ജിനീയര്‍ എം. അശോക് കുമാര്‍, റോഡ്സ് ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍ എന്നിവരാണ് പരിശോധന സമിതിയിലുണ്ടായിരുന്നത്. മദ്രാസ് ഐ.ഐ.ടിയിൽനിന്നുള്ള അരവിന്ദ് രാജ്, വിജയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
നേരത്തേയും ഭാരപരിശോധന നടത്തിയിരുന്നു. മൂന്നാമതൊരു കക്ഷി വഴിയുള്ള പരിശോധനയായിരുന്നു ബുധനാഴ്ചത്തേത്. നിശ്ചിതഭാരം കയറ്റിയശേഷം പാലത്തിെൻറ സ്പാനുകള്‍ക്കുണ്ടാകുന്ന ഉയർച്ച താഴ്ച നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനയാണിത്. പരിശോധനഫലം സര്‍ക്കാറിന് ഉടൻ സമര്‍പ്പിക്കുമെന്ന് സംഘം അറിയിച്ചു.
ബൈപാസിലെ ദീപങ്ങളുടെ ക്രമീകരണം പൂര്‍ത്തിയായി. ദേശീയപാത അതോറിറ്റി 92 സോഡിയം വേപ്പർ ലൈറ്റുകളാണ് സ്ഥാപിച്ചത്.
എന്നാൽ, എലിവേറ്റഡ് ഹൈവേ ആയതിനാല്‍ പലഭാഗത്തും വെളിച്ചക്കുറവ് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാന്‍ മന്ത്രി നിർദേശിച്ചു. ഇതേതുടർന്ന് 320 എൽ.ഇ.ഡി ലൈറ്റ് പുതുതായി ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. കൊമ്മാടി, കളർകോട് ജങ്ഷനുകളുടെ വികസനവും സംസ്ഥാന സർക്കാറിെൻറ െചലവിൽ പൂർത്തിയാക്കി.
എന്‍.എച്ച് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ആലപ്പുഴ ജില്ല ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു. ദേശീയപാത 66 കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.