കുറ്റിപ്പുറം: കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിന് സമീപത്തെ മിനിപമ്പയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. തിരൂർ ഡിവൈ.എസ്.പി ഉല്ലാസിെൻറ നിർദേശപ്രകാരം കുറ്റിപ്പുറം അഡീഷനൽ എസ്.ഐ ചന്ദ്രശേഖരെൻറ നേതൃത്വത്തിലാണ് ജില്ല ബോംബ് സ്ക്വാഡിലെ പത്തോളംപേർ പരിശോധിച്ചത്.
എന്നാൽ, ഒന്നും ലഭിച്ചില്ല. വെള്ളിയാഴ്ച സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം ബോംബ് സ്ക്വാഡ് അംഗങ്ങൾ പ്രദേശം അരിച്ചുപെറുക്കിയിരുന്നു. സൈനികവാഹനങ്ങൾ ചതുപ്പ് നിലങ്ങളിൽ താഴാതിരിക്കാൻ ഉപയോഗിക്കുന്ന പി.എസ്.പി (പിയേഴ്സ്ഡ് സ്റ്റീൽ പ്ലേറ്റ്) വെള്ളിയാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഡീപ് സെർച്ചിങ് മെറ്റൽ ഡിറ്റക്ടർ (ഡി.എസ്.എം.ഡി) ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഒരുമീറ്ററോളം താഴ്ചയിൽ കിടന്ന പി.എസ്.പി കണ്ടെടുത്തത്. അതേസമയം, കഴിഞ്ഞദിവസം പരിശോധനയിൽ ലഭിച്ച പി.എസ്.പി കുറ്റിപ്പുറം പാലം നിർമാണസമയത്ത് പുഴയിലിറക്കിയ ലോറി താഴാതിരിക്കാൻ എത്തിച്ചതാകാമെന്ന് കുറ്റിപ്പുറത്തെ കാരണവരായ എ.എ. കുഞ്ഞാപ്പുട്ടി അഭിപ്രായപ്പെട്ടു.
പാലം നിർമാണം 1946ലാണ് പുനരാരംഭിച്ചത്. അെന്നത്തിച്ച പത്ത് ചക്രമുള്ള ലോറി താഴാതിരിക്കാൻ ഉപയോഗിച്ച ലോഹ ഷീറ്റുകളാകാം കഴിഞ്ഞദിവസം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.