കോഴിക്കോട്: ശബരിമല കർമസമിതിയുടെ ഹർത്താൽ നേരിടുന്നതിൽ സിറ്റി ജില്ല പൊലീസ് കമീഷണർക്ക് വീഴ്ചപറ്റിയെന്ന് ഫേസ്ബുക് പോസ്റ്റിട്ട സിവിൽ പൊലീസ് ഒാഫിസറുട െ നടപടി ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ. ഇതോെട, പോസ്റ്റിട്ട ക്രൈംബ്രാഞ്ച ിലെ സിവിൽ പൊലീസ് ഒാഫിസർ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടി ഉറപ്പായി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനോട് എസ്.പി പി.ബി. രാജീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
സേനക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന നടപടിയാണ് ഉമേഷിേൻറതെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമായി കാണണമെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഡിവൈ.എസ്.പി വ്യാഴാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. നേരത്തേയും നവമാധ്യമങ്ങളിൽ വിവാദ കുറിപ്പുകളെഴുതിയതിെൻറ േപരിൽ അന്വേഷണം നേരിട്ടയാളാണ് ഉമേഷ്. ഇൗ വിവരമടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായാണ് സൂചന.
എസ്. കാളിരാജ് മഹേഷ് കുമാറിെൻറ പേര് പരാമർശിക്കാതെയുള്ള വിമർശനവും പരിഹാസവും നിറഞ്ഞ ഉമേഷിെൻറ ഫേസ്ബുക് പോസ്റ്റ് ഇതിനകം ആയിരത്തിലേറെ പേരാണ് ഷെയർ ചെയ്തത്. 3000ത്തോളം ലൈക്കുണ്ട്. തുറന്നുപറച്ചിലുകൾക്ക് ബിഗ് സല്യൂട്ട്, പോസ്റ്റിെൻറ ഫലമായി മേധാവിയെ മാറ്റി എന്നിങ്ങനെ 600ലേറെ പേർ കമൻറിട്ടു. പോസ്റ്റ് നവമാധ്യമങ്ങളിലടക്കം ചർച്ചയാണ്. ഇവയെല്ലാം പരിശോധിച്ചശേഷമാണ് ഡിവൈ.എസ്.പി റിപ്പോർട്ട് തയാറാക്കിയത്.
ജില്ല പൊലീസ് മേധാവിക്കുണ്ടായ പാളിച്ചയാണ് ഹർത്താലിൽ വ്യാപക അക്രമത്തിന് ഇടയാക്കിയത്, മിഠായിതെരുവിലേക്ക് നിയന്ത്രണമില്ലാതെ പ്രതിഷേധക്കാരെ കയറ്റിവിട്ടത് പ്രശ്നങ്ങൾ സൃഷ്ടിച്ചു, കട തുറന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകിയില്ല, പൊലീസ് മേധാവിയുടെ പാളിച്ച സേനക്ക് മൊത്തം നാണക്കേടുണ്ടാക്കി, വലിയങ്ങാടിയിൽ രണ്ടു പൊലീസുകാരെ മാത്രമാണ് നിയോഗിച്ചത്, ഹൈറാർക്കിയുടെ ഉയരത്തിൽനിന്ന് കൽപനകൾ മാത്രം പുറപ്പെടുവിക്കുന്ന ഒരാൾക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാൻ പറ്റില്ല തുടങ്ങിയ ആരോപണങ്ങളും പരിഹാസങ്ങളുമാണ് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.