കോട്ടയം: ശശി തരൂർ എം.പിക്കെതിരെ ആക്ഷേപ പരാമർശങ്ങളുമായി കോട്ടയം ഡി.സി.സിയുടെ ഫേസ് ബുക്ക് പോസ്റ്റ്. 'സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് വാങ്ങി വിമാനത്തിൽ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് ' എന്നാണ് പോസ്റ്റിൽ പറയുന്നത്.
വിവാദമായതോടെ ഈ ഭാഗം പോസ്റ്റിൽനിന്ന് നീക്കി. അതേസമയം, തന്റെ പേരിൽ കോട്ടയം ഡി.സി.സിയുടെ ഫേസ് ബുക്ക് പേജിലുള്ള പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് നാട്ടകം സുരേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇങ്ങനെ അക്കൗണ്ട് ഉള്ളതായി പോസ്റ്റ് വന്നപ്പോഴാണ് അറിഞ്ഞത്.
താൻ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നത്. ഈ പോസ്റ്റ് ഇട്ടയാൾ അത് പിൻവലിച്ചില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കും. തരൂർ വരുന്നതിനെ എതിർത്തിട്ടില്ല. സംഘടന കീഴ്വഴക്കങ്ങൾ പാലിക്കണം എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. തർക്കങ്ങൾക്കില്ലെന്നും വിവാദങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയും ശ്രീധരൻ പിള്ളയും കൂടിക്കാഴ്ച നടത്തിയതിനു പിന്നിൽ എൽ.ഡി.എഫ് -ബി.ജെ.പി ധാരണയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി ജോസ് കെ. മാണി ധാരണ ഉണ്ടാക്കിയിരുന്നു. പിണറായി വിജയന്റെ ദൂതനായാണ് ജോസ് കെ. മാണി ശ്രീധരൻ പിള്ളയെ കണ്ടതെന്നും നാട്ടകം സുരേഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.