ഫൈ​സ​ൽ വ​ധം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും നി​ല​ച്ച നി​ല​യി​ൽ; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസൽ വധക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നിലച്ച നിലയിൽ. മൂന്നുമാസം മുമ്പാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. കഴിഞ്ഞ ഒന്നര മാസമായി കേസിൽ പുരോഗതിയില്ല. ഒളിവിൽ കഴിഞ്ഞ പ്രതികൾക്ക് സൗകര്യമൊരുക്കിയവർ, ഗൂഢാലോചന നടത്തിയ നന്നമ്പ്ര മേലേപ്പുറം സരസ്വതി വിദ്യാനികേതൻ സ്കൂൾ, കൃത്യം നടത്തിയ ശേഷം പ്രതികൾ താമസിച്ച ആർ.എസ്.എസ് കേന്ദ്രമായ തിരൂരിലെ സംഘ്മന്ദിർ, കൃത്യം നടത്താനുപയോഗിച്ച ബൈക്ക് സൂക്ഷിച്ച  യൂനിവേഴ്സിറ്റിയിലെ സ്ഥാപനം എന്നിവക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ അന്വേഷണസംഘം അറിയിച്ചിരുന്നെങ്കിലും പിന്നീടതുണ്ടായില്ല. കൊടിഞ്ഞി കർമസമിതി ദേശീയപാത ഉപരോധിച്ചതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തുടർന്നാണ് ഒളിവിലായിരുന്ന ബിബിൻ (26), മറ്റു പ്രതികളായ രതീഷ് (27), വിഷ്ണുപ്രകാശ് (27) ജയകുമാർ (48) എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടർന്ന് മുഖ്യസൂത്രധാരനും ആർ.എസ്.എസ് നേതാവുമായ മഠത്തിൽ നാരായണൻ (47) സംഘത്തിന് മുമ്പാകെ കീഴടങ്ങി. എന്നാൽ അന്വേഷണത്തിൽ പുരോഗതിയോ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനോ ക്രൈംബ്രാഞ്ച് സംഘത്തിനായിട്ടില്ല. പ്രതികളെ സംരക്ഷിച്ചവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കൊടിഞ്ഞി നിവാസികൾ. 
 

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.