തിരുവനന്തപുരം: പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പൊലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഇയാൾ എറണാകുളം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ് ഹരിലാൽ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തിവരികയാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ട്രെയിനുകളിലും പരിശോധന നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.