ചാലക്കുടി: എക്സൈസ് വിഭാഗം വ്യാജ സന്ദേശത്തിൽ കുടുങ്ങി. അജ്ഞാതെൻറ ഫോൺ വിളിയെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധന നടത്തിയ എക്സൈസ് സംഘമാണ് കബളിപ്പിക്കപ്പെട്ടത്.
വിശാഖപട്ടണത്തുനിന്ന് കൊച്ചിയിലേക്ക് മീൻ കൊണ്ടുവരുന്ന കണ്ടെയ്നർ ലോറിയിൽ കഞ്ചാവുണ്ടെന്നായിരുന്നു സന്ദേശം. ബുധനാഴ്ച ഉച്ചക്ക് 12ഓടെ വിവരമറിഞ്ഞ് എക്സൈസ് സംഘം രണ്ട് ജീപ്പുകളിൽ പാഞ്ഞെത്തി ദേശീയപാതയിലെ നഗരസഭ ജങ്ഷനിൽ നിലയുറപ്പിക്കുകയായിരുന്നു. ലോറി വന്നെപ്പോൾ തടഞ്ഞുനിർത്തി. മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ സർവിസ് റോഡിലേക്ക് മാറ്റിയിട്ടാണ് പരിശോധിച്ചത്.
ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ രാജേഷിെൻറ നേതൃത്വത്തിൽ കണ്ടെയ്നർ തുറന്ന് പരിശോധിച്ചെങ്കിലും കഞ്ചാവ് കണ്ടെത്താനായില്ല.
മത്സ്യം കൊണ്ടുപോകുന്ന പെട്ടികൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. വ്യാജ സന്ദേശത്തിെൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.