Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീൻ വണ്ടിയിൽ കഞ്ചാവ്...

മീൻ വണ്ടിയിൽ കഞ്ചാവ് കടത്തെന്ന് വ്യാജസന്ദേശം നൽകി എക്സൈസിനെ കബളിപ്പിച്ചു

text_fields
bookmark_border
മീൻ വണ്ടിയിൽ കഞ്ചാവ് കടത്തെന്ന് വ്യാജസന്ദേശം നൽകി എക്സൈസിനെ കബളിപ്പിച്ചു
cancel

ചാലക്കുടി: എക്സൈസ് വിഭാഗം വ്യാജ സന്ദേശത്തിൽ കുടുങ്ങി. അജ്ഞാത​െൻറ ഫോൺ വിളിയെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധന നടത്തിയ എക്സൈസ് സംഘമാണ് കബളിപ്പിക്കപ്പെട്ടത്.

വിശാഖപട്ടണത്തുനിന്ന് കൊച്ചിയിലേക്ക് മീൻ കൊണ്ടുവരുന്ന കണ്ടെയ്നർ ലോറിയിൽ കഞ്ചാവുണ്ടെന്നായിരുന്നു സന്ദേശം. ബുധനാഴ്ച ഉച്ചക്ക്​ 12ഓടെ വിവരമറിഞ്ഞ് എക്സൈസ് സംഘം രണ്ട്​ ജീപ്പുകളിൽ പാഞ്ഞെത്തി ദേശീയപാതയിലെ നഗരസഭ ജങ്​ഷനിൽ നിലയുറപ്പിക്കുകയായിരുന്നു. ലോറി വന്നെപ്പോൾ തടഞ്ഞുനിർത്തി. മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ സർവിസ് റോഡിലേക്ക് മാറ്റിയിട്ടാണ് പരിശോധിച്ചത്.

ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ രാജേഷി​െൻറ നേതൃത്വത്തിൽ കണ്ടെയ്നർ തുറന്ന് പരിശോധിച്ചെങ്കിലും കഞ്ചാവ് കണ്ടെത്താനായില്ല.

മത്സ്യം കൊണ്ടുപോകുന്ന പെട്ടികൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. വ്യാജ സന്ദേശത്തി‍െൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake callExcise Dept
Next Story