മുല്ലപ്പള്ളി രാമചന്ദ്രൻ കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്​ഥയിലാണെന്ന്​ വ്യാജ പ്രചരണം; പണംപിരിച്ച്​ തട്ടിപ്പ്​ നടത്തുന്നതായും പരാതി

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്​ഥയിലാണെന്ന്​ വ്യാജ പ്രചരണം. തലശേരി സ്വദേശിയുടെ പേരിലുള്ള ഫേസ്​ബുക്ക്​ ​െഎ.ഡിയിലൂടെയാണ് വ്യാജ പ്രചരണം. കരൾ രോഗം കൂടിയുളളതിനാൽ അ​ദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും പ്രാർഥിക്കണമെന്നുമാണ്​ പോസ്റ്റിൽ പറയുന്നത്​. ​

പോസ്റ്റ്​ മാക്​സിമം ഷെയർ ചെയ്യാനും ആവശ്യപ്പെടു​ന്നുണ്ട്​. പോസ്റ്റ്​ ശ്രദ്ധയിൽ പെട്ട്​ നേതാക്കളും പ്രവർത്തകരും വിളിച്ചതോടെയാണ്​ മുല്ലപ്പള്ളി വിവരം അറിയുന്നത്​.

ഇത്​ കൂടാതെ വ്യാജ ഇ-മെയില്‍ ഉപയോഗിച്ച് തന്‍റെ പേരില്‍ വ്യാപകമായി ചിലര്‍ ധനസഹായ അഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി ചൂണ്ടിക്കാണിച്ച്​ മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.

Full View

ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന്​ മുല്ലപ്പള്ളി ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും​ അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - fake campaigning that Mullappally Ramachandran critical testing covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.