കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയിൽനിന്ന് 2000ത്തിെൻറ വിദേശനിർമിത കള്ളനോട്ട് പിടികൂടിയ കേസിൽ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ ഏക പ്രതി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അലി ഹുസൈനെതിരെയാണ് (29) എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. അന്വേഷണം ഏറ്റെടുത്ത് മൂന്നാഴ്ച തികയും മുമ്പാണ് പ്രതി ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കള്ളനോട്ടിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരും.
കഴിഞ്ഞ ആഗസ്റ്റിൽ പ്രതി തൃശൂരിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം നൽകിയ 2000ത്തിെൻറ നോട്ടിൽ സംശയംതോന്നി കടയുടമ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടുേമ്പാൾ രണ്ട് നോട്ടുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. പിന്നീട് താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 101 നോട്ടുകൾ കൂടി കണ്ടെടുത്തു. തുടർന്ന് തൃശൂർ ഇൗസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നോട്ടുകൾ ഉയർന്ന ഗുണനിലവാരത്തിലാണ് അച്ചടിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രണ്ടാഴ്ച മുമ്പ് അന്വേഷണം എൻ.െഎ.എ ഏറ്റെടുത്തത്. ഇത് ബംഗ്ലാദേശ് അതിർത്തി വഴി കടത്തിക്കൊണ്ടുവന്നതാണെന്നാണ് നിഗമനം. കേരളത്തിൽ എൻ.െഎ.എ ഏറ്റെടുത്ത പത്താമത്തെ കള്ളനോട്ട് കേസാണിത്. രണ്ട് കേസുകളിൽ നേരത്തേ വിചാരണ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.