കൊടുങ്ങല്ലൂർ: കള്ളനോട്ടടി കേസിൽ ബി.ജെ.പി നേതാക്കൾ അറസ്റ്റിലായ സംഭവത്തിൽ ഉന്നതതല അേന്വഷണം േവണെമന്ന ആവശ്യം ശക്തമാകുേമ്പാഴും ഒന്നും ഉരിയാടാതെ ബി.ജെ.പി. പാർട്ടിക്കേറ്റ തിരിച്ചടിയിൽ മേഖലയിലെ ബി.ജെ.പി നേതൃത്വം അക്ഷരാർഥത്തിൽ അസ്ത്രപ്രജ്ഞരായ അവസ്ഥയിലാണ്. റെയ്ഡ് നടന്ന അന്നുതന്നെ ഏരാശ്ശേരി രാഗേഷിനെ മേഖലയിൽ പാർട്ടിയെ നയിക്കുന്നവർ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, രാഗേഷിെൻറ സഹോദരനും പാർട്ടി ഭാരവാഹിയുമായിരുന്ന രാജീവിനെ ചിലർ ന്യായീകരിച്ചിരുന്നു. പേക്ഷ, സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടലിനെ തുടർന്ന് ജില്ല നേതൃത്വം രണ്ടുപേരെയും പാർട്ടിയിൽനിന്ന് പുറത്താക്കി. രാജീവും കേസിൽ പ്രതിയായതോടെ ന്യായീകരിച്ചവരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
അതിനിടെ ബി.ജെ.പി പുനഃസംഘടനയിൽ പിന്തള്ളപ്പെട്ടവർ കള്ളനോട്ട് സംഭവം ആയുധമാക്കിയേക്കുമെന്നും കരുതുന്നു. അതേസമയം, കള്ളനോട്ടടിയെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം കൂടുതൽ ശക്തമായി. സ്ഥലം എം.എൽ.എക്കും യുവജന സംഘടനകൾക്കും പുറമെ മറ്റു പാർട്ടികളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു. കള്ളനോട്ടടി കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി.
നോട്ട് നിരോധനത്തെ തുടർന്ന് 16 കോടി വെളുപ്പിക്കാൻ വ്യാപാരിയെയും മകനെയും ബന്ധിയാക്കി മർദിച്ച് വില കൂടിയ കാറും ആഭരണങ്ങളും മൊബൈൽ ഫോണും തട്ടിയെടുത്തത് യുവമോർച്ച-ബി.ജെ.പി നേതാക്കളാെണന്നും ഇതിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ പ്രസ്താവനയിൽ ആരോപിച്ചു. കള്ളനോട്ട് നിർമാണം പിടിച്ച സാഹചര്യത്തിൽ കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ സാമ്പത്തികനിലയും വരുമാന സ്രോതസ്സും അന്വേഷിക്കണമെന്ന് കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളപ്പണ വേട്ടയെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്.ഡി.പി.െഎ കയ്പമംഗലം കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളനോട്ട് പിടിച്ചെടുത്തതിൽ മേഖലയിലെ ബി.ജെ.പി-സംഘ്പരിവാർ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.