വ്യാജരേഖ വിവാദം; വൈദിക സമിതി യോഗം ഇന്ന് വൈകുന്നേരം

കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ വ്യജരേഖ വിവാദവുമായി ബന്ധ​പ്പെട്ട്​ അടിയന്തര വൈദിക സമിതി യോഗം ഇന്ന്​ വൈകീട്ട് നാലിന് ചേരും.

വൈദികരുടെ ആവശ്യപ്രകാരമാണ് അഡ്മിനിസ്ട്രേറ്റര്‍ യോഗം വിളിച്ചത്. പരാതിക്കാരനായ കാക്കനാട് മൗണ്ട് സ​​െൻറ്​ തോമസിലെ​ ഇൻറർനെറ്റ് മിഷ​​​​െൻറ എക്‌സിക്യൂട്ടിവ്​ ഡറക്ടര്‍ ജോബി മാപ്രകാവലിനെ പുറത്താക്കണമെന്നാണ്​ വൈദികരുടെ ആവശ്യം.

സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി​യെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്ന പരാതിയിൽ സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെതിരെ തൃക്കാക്കര പൊലീസ്​ കേസെടുത്തിരുന്നു​.

Tags:    
News Summary - fake document controversy; emergency clergy meet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.