തൃശൂർ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മരുന്നുകൾ ഓൺലൈനിൽ വാങ്ങി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതിനാൽ മുന്നറിയിപ്പുമായി സംസ്ഥാന ഡ്രഗ്സ് വിഭാഗം. ഗുളികകളുടെ ഗുണനിലവാരം വിലയിരുത്താതെ വ്യക്തികൾ നേരിട്ടും ചില റീെട്ടയ്ൽ മെഡിക്കൽ ഷോപ്പുടമകളും ധാരാളം മരുന്നുകളാണ് ഓൺലൈനിൽ വാങ്ങുന്നത്. ഇവയിൽ വ്യാജ മരുന്നുകൾ കടന്നുകൂടുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ഓൺലൈൻ വഴി ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വാങ്ങിക്കുന്നത് ശ്രദ്ധയിൽപെടുകയാണെങ്കിൽ മരുന്നു നിർമാതാക്കളുമായി നേരിട്ട് കത്തിടപാടുകൾ നടത്തി നിർമാണ ലൈസൻസ്, പ്രൊഡക്ട് പെർമിറ്റ് എന്നിവ ലഭ്യമാക്കി മരുന്നുകളുടെ ആധികാരിക ഉറപ്പാക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ജില്ല ഡ്രഗ്സ് വിഭാഗം അധികൃതർക്ക് നിർദേശം നൽകി.
തിരുവനന്തപുരം പൂവാറിലെ മെഡിക്കൽ ഷോപ്പിൽനിന്ന് കോവിഡ് ബാധിതർക്ക് പനിക്കായി വിതരണം ചെയ്ത ഫവി മാക്സ് 400 (ഫവിപിർ അവിർ ടാബ്ലറ്റ്സ്) ഒരുമാസം മുമ്പ് പിടിച്ചെടുത്തതിനെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് നിർദേശം.
ഒരു ഗുണവും ചെയ്യാത്ത വ്യാജ മരുന്നാണിതെന്ന ഗുജറാത്തിലെ ലാബിെൻറ കണ്ടെത്തലിൽ ഗുജറത്ത് ഫുഡ് ആൻഡ് ഡ്രഗ്സ് കമീഷണർ നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് പരിശോധന നടത്തിയതും മരുന്ന് പിടിച്ചെടുത്തതും.
ഷോപ്പുടമക്കെതിരെ കേസെടുത്തിരുന്നെങ്കിലും നിയമനടപടി ഡ്രഗ്സ് വിഭാഗം പൂർത്തീകരിച്ചിട്ടില്ല. മരുന്ന് നിർമിച്ച കമ്പനിയുടെ പലരേഖകളും ഗുജറാത്തിൽ നിന്നുൾപ്പെടെ ലഭിക്കാനുണ്ടെന്നും അതിനുശേഷം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ഡ്രഗ്സ് കൺട്രോൾ അധികൃതർ അറിയിച്ചു. ഇതിനിടെ ഫവി മാക്സ് 400 മരുന്നുകൾ ഹിമാചൽ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പിടിച്ചെടുത്തു.
മരുന്നുകൾ അംഗീകൃത മരുന്ന് വിതരണ ശൃംഖല വഴി വാങ്ങണമെന്നാണ് ഡ്രഗ്സ് അധികൃതർ നൽകുന്ന നിർദേശം. സംസ്ഥാനത്തെ ചില റീെട്ടയ്ൽ ഔഷധ വ്യാപാരികൾ ഇതരസംസ്ഥാനങ്ങളിലെ മൊത്ത ഔഷധ വ്യാപാരികൾ, നിർമാതാക്കൾ എന്നിവർക്ക് ഓർഡർ നൽകി മരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതായി ഡ്രഗ്സ് വിഭാഗം സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇത്തരം മരുന്നുകൾക്ക് അതത് സംസ്ഥാനങ്ങളിലെ ഡ്രഗ്സ് വിഭാഗം അധികൃതരുടെ അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.