ന്യൂഡൽഹി: തൊണ്ടിമുതൽ കേസില്‍ നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന ഹൈകോടതി ഉത്തരവിനെതിരെ മന്ത്രി ആൻറണി രാജു സുപ്രീംകോടതിയെ സമീപിച്ചു.
വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്.ഐ.ആറിലോ തനിക്കെതിരെ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. കേസിൽ മെറിറ്റുണ്ടെന്ന് ഹൈകോടതി പറഞ്ഞിട്ടില്ല. അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ ആന്റണി രാജു പറയുന്നു. നിരപരാധിയായിട്ടും 33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ടുപോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ് ഉത്തരവിലെ ഭാഗം. അതിനാൽ നടപടികൾ പൂർണമായി അവസാനിപ്പിക്കണമെന്നും ഹരജിയിൽ പറയുന്നു.
ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈകോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍. റദ്ദാക്കിയതെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈകോടതി രജിസ്ട്രാര്‍ നല്‍കിയ നിർദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് അന്വേഷണം ആരംഭിച്ചത്.
1990ൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി എന്നായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.