തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ച കേസിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കാൻ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് (ഡി.സി.പി) മുഹമ്മദ് ഷാഫി പൊലീസിന് നിയമോപദേശം നൽകി.
പത്തനംതിട്ട സ്വദേശികളായ ഫെനി നൈനാൻ (25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്ണ (42) എന്നിവർക്കാണ് സി.ജെ.എം ഷിബു ഡാനിയേല്‍ നവംബർ 23ന് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഉണ്ടാക്കിയ 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഡി.സി.പിയുടെ വാദം തള്ളിയാണ് നാലുപേർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പൊലീസിന്റെ ധിറുതിപിടിച്ച അറസ്റ്റാണ് എളുപ്പം ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്നതിന് വ്യക്തമായ തെളിവ് നല്‍കാനോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനോ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.