വ്യാജ തിരിച്ചറിയൽ കാ‌ർഡ്; രാഹുൽ മാങ്കൂട്ടത്തിന് പൊലീസി​െൻറ നോട്ടീസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാ‌ർഡുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ്പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന് പൊലീസി​െൻറ നോട്ടീസ്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച മ്യൂസിയം സ്‌റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കേസിലെ പ്രതികളായ ഫെനിയും ബിനിലും മൊബൈൽ ഫോൺ ഉപേക്ഷിച്ചത് രാഹുലി​െൻറ അറിവോടെയാണെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, കേസിലെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂർ സ്വദേശി ജെയ്സൺ തോമസാണെന്ന് പൊലീസ്‌ പറഞ്ഞു. ഇയാൾ ഒളിവിലാണ്.

വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് യൂത്ത് കോൺഗ്രസിലെ `എ 'ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. വ്യാജ കാർഡുകൾ നിർമ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കഴിഞ്ഞ ദിവസം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നു.

സി.ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിലാണ് കാർഡുകൾ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ തയ്യാറാക്കിയെന്നും രണ്ടായിരത്തോളം കാർഡുകളിങ്ങനെ നിർമ്മിച്ച​ുവെന്നും പൊലീസ് കരുതുന്നു.

ഇതിനായി ദിവസേന 1000 രൂപ വീതം നൽകിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻറ് വികാസ് കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. വ്യാജ കാർഡുകൾ യൂത്ത് കോൺഗ്രസി​െൻറ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. മുഴുവൻ കാർഡുകളും കണ്ടെടുത്തില്ലെങ്കിൽ ഇത് തിരഞ്ഞെടുപ്പ് കമ്മിഷ​െൻറ കാർഡുകൾക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറയുന്നത്. എന്നാൽ, ഏതന്വേഷണവുമായും സഹകരിക്കുമെന്ന് ഇതിനകം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.