തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ശനിയാഴ്ച മ്യൂസിയം പൊലീസ് ചോദ്യംചെയ്യും. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. നാലുപേരും രാഹുലുമായി അടുത്ത ബന്ധമുള്ളവരാണ്.
ഫെനി, ബിനിൽ എന്നിവരെ രാഹുലിന്റെ കാറിൽ നിന്നാണ് തിരുവനന്തപുരത്ത് വെച്ച് പൊലീസ് പിടികൂടിയത്. ഇവർക്ക് ഫോണും തെളിവുകളും ഒളിപ്പിക്കാൻ രാഹുലിന്റെ സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവർ 2000ത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായും വ്യക്തമായി.
അതേസമയം കേസിൽ രണ്ടുപേരെക്കൂടി പ്രതി ചേർത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കാസർകോട് ഏളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്സൺ തോമസ്, പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് രഞ്ജു എന്നിവരെയാണ് പ്രതികളാക്കിയത്. ജെയിസണാണ് വ്യാജ തിരിച്ചറിയിൽ കാർഡുകൾ ആദ്യമായി നിർമിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു. മറ്റുള്ളർക്ക് കാർഡ് നിർമിക്കാൻ സാങ്കേതികസഹായം ഇയാളാണ് നൽകിയത്. പത്തനംതിട്ട ജില്ലയിൽ വ്യാജ കാർഡുകൾ നിർമിച്ചത് കഴിഞ്ഞദിവസം അറസ്റ്റിലായ വികാസ് കൃഷ്ണനാണ്. ഇയാൾക്ക് ദിവസവും 1000 രൂപ പ്രതിഫലമായി നൽകിയിരുന്നത് രഞ്ജുവാണെന്നും കണ്ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.