വ്യാജ തിരിച്ചറിയൽ കാർഡ്: യൂത്ത് കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ് രണ്ടാഴ്‌ച കൂടി വിലക്കി

കൊച്ചി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വമുണ്ടാക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്‍റ് എം.ജെ. രഞ്ജുവിന്‍റെ അറസ്റ്റ് ഹൈകോടതി രണ്ടാഴ്‌ചകൂടി വിലക്കി.

വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ നേതാവ് സനോജ് നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റാണ് ജസ്റ്റിസ് സി.എസ്. ഡയസ് തടഞ്ഞത്.

കേസിൽ മുൻകൂർ ജാമ്യം തേടി രഞ്ജു നൽകിയ ഹരജിയിൽ സർക്കാറിന്‍റെ ആവശ്യ പ്രകാരം വിശദീകരണത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചതിനെ തുടർന്നാണ് രണ്ടാഴ്ചകൂടി അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് നൽകിയത്.

Tags:    
News Summary - Fake identity card: Youth Congress leader's arrest stayed for two more weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.