പന്തീരാങ്കാവ്: അബൂദുബൈ നാഷനൽ ഓയിൽ കമ്പനിയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വാട്സ്ആപ് സന്ദേശം കണ്ട് അഭിമുഖത്തിനെത്തിയവർ അധികൃതരെ കാണാനാവാതെ മടങ്ങി. ദിവസങ്ങളോളമായി പ്രചരിക്കുന്ന സന്ദേശംകണ്ട് നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നും ശനിയാഴ്ച പുലർച്ച മുതൽ അഴിഞ്ഞിലം സ്വകാര്യ റിസോർട്ടിലെത്തിയത്. 23നും 35നുമിടക്ക് പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്.
എന്നാൽ, അഭിമുഖത്തെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് റിസോർട്ട് അധികൃതർ വ്യക്തമാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് ഉദ്യോഗാർഥികൾക്ക് മനസ്സിലായത്.
കൊല്ലത്തെ ക്രിയേറ്റിവ് ടൂർസ് ആൻഡ് ട്രാവൽസിെൻറ പേരിലാണ് സന്ദേശം പ്രചരിച്ചത്. എന്നാൽ, നേരത്തെ ഇൻറർവ്യൂ നടത്തി 400 ആളുകളെ തിരഞ്ഞെടുത്തതായി ട്രാവൽസ് അധികൃതർ പറഞ്ഞു.
ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികളുമായി കമ്പനി അധികൃതരുടെ മുഖാമുഖമാണ് ശനിയാഴ്ച തീരുമാനിച്ചിരുന്നതെന്നും ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലം ഇത് മാറ്റിവെച്ച വിവരം ഉദ്യോഗാർഥികളെ അറിയിച്ചിരുന്നതായും ട്രാവൽസ് അധികൃതർ പറഞ്ഞു. മുക്കം സ്വദേശിയായ ഷിജു അഡ്മിനായ വാട്സ്ആപ് ഗ്രൂപ് വഴിയാണ് 23ലെ അഭിമുഖത്തിെൻറ സന്ദേശം പ്രചരിച്ചതെന്ന് വാഴക്കാട് െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.