ശബരിമല: മണ്ഡല പൂജാ ദിനമായ 26ന് രാവിലെ ശബരിമല നട സൂര്യഗ്രഹണം മൂലം അടയ്ക്കുമെന്ന് വ്യാജ പ്രചരണം. മണ്ഡല പൂജാദിനത്തിൽ രാവിലെ ഏഴര മുതൽ 11 മണി വരെ ശബരിമല നട അടയ്ക്കും എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് പറഞ്ഞു.
എന്നാൽ, രണ്ട് വർഷം മുമ്പ് സൂര്യഗ്രഹണം മൂലം മണ്ഡല പൂജാ ദിനത്തിൽ രണ്ടുമണിക്കൂറോളം നേരം ശബരിമല നട അടച്ചതുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ നൽകിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചത്. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.