തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് കിട്ടിയത് 200 രൂപയുടെ 26 കളർ ഫോേട്ടാസ്റ്റാറ്റ് നോട്ടുകൾ. തമ്പാനൂർ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ പ്രസിേലാ മറ്റോ അച്ചടിച്ചതല്ലെന്നും േഫാേട്ടാസ്റ്റാറ്റ് എടുത്തതാണെന്നും വ്യക്തമായത്. സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിെൻറ വ്യാജനോട്ട് അന്വേഷണ വിഭാഗത്തിന് കൈമാറും.
മൂന്നു പരമ്പരയിലുള്ള നോട്ടുകളാണ് കെ.എസ്.ആർ.ടി.സിയുടെ കലക്ഷനായി ബാങ്കിൽ അടച്ചപ്പോൾ കണ്ടെത്തിയത്. കെ.എസ്.ആർ.ടി.സിയുടെ സെൻട്രൽ ഡിപ്പോയിൽനിന്നെത്തിച്ച നോട്ടുകളിലാണ് കള്ളനോട്ടുകളുണ്ടായിരുന്നത്. കറൻസി എണ്ണുന്നതിനിടയിലാണ് സീരിയൽ നമ്പറുകളുടെ സമാനത ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്.
കള്ളനോട്ടുകൾ എങ്ങനെ വെന്നന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയും അന്വേഷിക്കുന്നുണ്ട്. കലക്ഷൻ വഴിയല്ലാതെ മറ്റേതെങ്കിലും മാർഗത്തിലാണ് നോട്ട് എത്തിയതെന്നും സംശയമുണ്ട്. തിരക്കുള്ള ബസുകളിൽ ടിക്കറ്റ് നൽകുേമ്പാൾ വിശദ നോട്ട്പരിശോധന നടക്കില്ല. ഇൗ സാഹചര്യങ്ങൾ മുതലാക്കി കള്ളനോട്ടുകൾ നൽകി കെ.എസ്.ആർ.ടി.സിയെ കബളിപ്പിച്ചിരിക്കാമെന്നതാണ് ഒരു നിഗമനം.
എല്ലാ ഡിപ്പോകളിലും കലക്ഷൻ സ്വീകരിക്കുന്നതിന് നോെട്ടണ്ണൽ യന്ത്രമുണ്ട്.ഇതിലൂടെയല്ലാതെ നോട്ട് എണ്ണിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കള്ളനോട്ട് ക്രമാതീതമായി വർധിക്കുകയാണെന്നും കണ്ടക്ടർമാർ ജാഗ്രത പുലർത്തണമെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ സർക്കുലർ ഇറക്കി. കൗണ്ടറിൽ കലക്ഷൻ അടയ്ക്കുന്നതിനു മുമ്പ് അവരവരുടെ വേബില്ലിന് പിറകിൽ 200, 500, 2000 എന്നീ നോട്ടുകളുടെ സീരിയൽ നമ്പറുകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.